എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ (EPFO) എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍/ അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികകളിലേക്ക് പ്രത്യേക വിജ്ഞാപനത്തിലൂടെ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ :
എണ്ണം : 421
തസ്തികകളുടെ പേര്: അക്കൗണ്ട്‌സ് ഓഫീസര്‍ /എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ ( ഗ്രൂപ്പ് ബി നോണ്‍ മിനിസ്റ്റീരിയല്‍ തസ്തിക)
നിയമനം :സ്ഥിരനിയമനം
സ്ഥലം : ഇന്ത്യയിൽ എല്ലായിടത്തും
യോഗ്യത:
ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
അഭിലഷണീയ യോഗ്യത:
(a) നിയമത്തില്‍ ബിരുദം/ നിയമത്തില്‍ ഇന്റഗ്രേറ്റഡ് ബിരുദം/ എം.ബി.എ (MBA)/ മാനേജ്‌മെന്റില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ/ സി.എ (CA)/ കമ്പനി സെക്രട്ടറി(CS)/ കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ് (CMA).
(b) അഡ്മിനിസ്‌ട്രേഷന്‍/ അക്കൗണ്ട്‌സ്/ ലീഗല്‍ വിഷയങ്ങളില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായ പരിധി :
- 30 വയസ് (ജനറൽ വിഭാഗങ്ങൾക്ക് )
- എസ്.സി.,എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സിക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവ് ഉയര്‍ന്ന പ്രായപരിധിയില്‍ ലഭിക്കും.
തിരഞ്ഞെടുപ്പ് രീതി :
പെന്‍ & പേപ്പര്‍ രീതിയിലുള്ള പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.
ഒക്ടോബര്‍ നാലിനാണ് പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്.
രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ ഓബ്ജക്ടീവ് മാതൃകയിലായിരിക്കും.
സിലബസ്:
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം,
ആനുകാലിക സംഭവങ്ങള്‍,
ഇന്ത്യന്‍ പൊളിറ്റി & ഇക്കോണമി,
ജനറല്‍ അക്കൗണ്ടിങ് പ്രിന്‍സിപ്പിള്‍സ്,
ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ആന്‍ഡ് ലേബര്‍ ലോ,
ജനറല്‍ സയന്‍സ്,
കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പരിജ്ഞാനം,
മെന്റല്‍ എബിലിറ്റി,
ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റിയൂഡ്,
ഇന്ത്യന്‍ സാമൂഹിക സുരക്ഷ,
ജനറല്‍ ഇംഗ്ലീഷ്.
പരീക്ഷാ കേന്ദ്രങ്ങൾ :
കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും.
അപേക്ഷാഫീസ്:
25 രൂപ.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖകളില്‍ നേരിട്ടോ നെറ്റ് ബാങ്കിങ് വഴിയോ ഫീസ് അടയ്ക്കാം.
എസ്.സി.,എസ്.ടി. വിഭാഗക്കാരും ഭിന്നശേഷിക്കാരും വനിതകളും ഫീസ് അടയ്‌ക്കേണ്ടതില്ല.
അപേക്ഷിക്കേണ്ട വിധം
www.upsconline.nic.in എന്ന UPSC-യുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്നതിന് മുമ്പ് www.upsc.gov.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ഒഫീഷ്യൽ വിജ്ഞാപനം നന്നായി വായിച്ച് മനസിലാക്കുക.
സംശയങ്ങൾ ഉണ്ടെങ്കിൽ താഴെ കമന്റ് ആയിട്ട് ചോദിക്കാം
വിജ്ഞാപനം വായിക്കാൻ / ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക്
അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക്