Rebuild Kerala Initiative : Office Attendant and Accredited Engineer Vacancies Application form

0

റീ ബിൽഡ് കേരളാ ഇനിഷിയേറ്റീവ് ഇൽ അവസരങ്ങൾ : സംസ്ഥാന സർക്കാരിന് കീഴിലെ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലെ റീ ബിൽഡ് കേരളാ ഇനിഷിയേറ്റീവ് ഇൽ ഓഫീസ് അറ്റന്ഡന്റ് (ഏഴാം ക്ലാസ് യോഗ്യത ) , അക്രെഡിറ്റഡ് എഞ്ചിനീയർ (ബി.ടെക് ) ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം .

ഒരു വർഷത്തേക്കുള്ള കരാർ നിയമനമാണ് (5 വര്ഷം വരെ നീട്ടാം )
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർദിഷ്ട അപേക്ഷ ഫോമിൽ അവസാന തിയ്യതിക്കകം അപേക്ഷിക്കുക .( അപേക്ഷ ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് ഈ വാർത്തയുടെ അവസാനം കൊടുത്തിട്ടുണ്ട്.)

അപേക്ഷ സമർപ്പിക്കുന്നതിന് മുന്നേ ഔദ്യോഗിക വിക്ജ്ഞാപനം വിശദമായി വായിക്കുക.

ഒഴിവുകൾ :

  • അക്രെഡിറ്റഡ് എഞ്ചിനീയർ :05
  • ഓഫീസ് അറ്റൻഡന്റ: 02

വിദ്യാഭ്യാസ യോഗ്യത :

  • അക്രെഡിറ്റഡ് എഞ്ചിനീയർ : 60 % മാർക്കോടെ ബി.ടെക് / തതുല്യ യോഗ്യത .റോഡ് നിർമാണ പ്രൊജെക്ടുകളിൽ , അതുപോലെ റോഡ് നിർമാണ പ്രൊജെക്ടുകളിലെ ഔട്ടോകാഡ് മുതലായവയിൽ പരിചയം .
  • ഓഫീസ് അറ്റൻഡന്റ : ഏഴാം ക്ലാസ് വിജയം

പ്രായപരിധി :

അക്രെഡിറ്റഡ് എഞ്ചിനീയർ :35 വയസ്സ്
ഓഫീസ് അറ്റൻഡന്റ : 40 വയസ്സ്


കേരളാ പോസ്റ്റൽ സർക്കിൾ GDS പോസ്റ്റിലേക്ക് (പത്താംക്ലാസ് യോഗ്യത ) തിരഞ്ഞെടുത്ത 2068 പേരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു . ചെക്ക് ചെയ്യാൻ ഇവിടെ പോകുക


ശമ്പളം :

അക്രെഡിറ്റഡ് എഞ്ചിനീയർ :31,920
ഓഫീസ് അറ്റൻഡന്റ : 18,030

തിരഞ്ഞെടുപ്പ് രീതി :

പരീക്ഷ , അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്.

അപേക്ഷിക്കേണ്ട രീതി :

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർദിഷ്ട മാതൃകയിൽ ഉള്ള പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 12 വൈകുന്നേരം 5 മണിക്കകം കിട്ടുന്ന രീതിയിൽ ‘Project Director, Project Management unit,  Rebuild Kerala initiative, Local self government department, IV-th Floor, Saphalyam Complex, C-Block, Playam, Thiruvanathapuram-695034 എന്ന അഡ്രസിലേക്ക് അയക്കുക

അപേക്ഷാ ഫോമും വിജ്ഞാപനവും ഡൌൺലോഡ് ചെയ്യുക