ഈ ആഴ്ചയിലെ താൽകാലിക ഒഴിവുകൾ – ( 29-08-2022)

0

ആംഗ്യഭാഷ പരിഭാഷകരെ ആവശ്യമുണ്ട്

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കമ്പ്യൂട്ടർ (ഹിയറിങ് ഇമ്പയേഡ്) വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ മൂന്നു ആംഗ്യഭാഷ പരിഭാഷ അധ്യാപകരുടെ തസ്തികകളിൽ താത്കാലിക ഒഴിവുണ്ട്. ആർ.സി.ഐ അംഗീകാരത്തോടെ എം.എസ്.ഡബ്ല്യൂ / എം.എ സോഷ്യോളജി/എം.എ സൈക്കോളജി ആൻഡ് ഡിപ്ലോമ ഇൻ സൈൻ ലാംഗ്വേജ് ഇന്റർപ്രെറ്റേഷൻ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ ഒന്നിന് രാവിലെ 10ന് സർക്കാർ വനിതാ പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ മണ്ണ് മ്യൂസിയം പരിപാലനം എന്ന പദ്ധതിയിലേക്ക് പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു ഒഴിവുണ്ട്. അഗ്രിക്കൾച്ചർ/ ഫോറസ്ട്രി ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. മണ്ണ് വിശകലനത്തിൽ പരിചയം അഭികാമ്യം. കാലാവധി ഒരു വർഷം. പ്രതിമാസം 19,000 രൂപ ഫെല്ലോഷിപ്പ്. 01.01.2022ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും വയസിളവുണ്ട്.
ഉദ്യോഗാർഥികൾ സെപ്റ്റംബർ 14ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

ട്രെയിനി ലൈബ്രറിയൻ താത്കാലിക നിയമനം

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രന്റിസ് ട്രയിനി ലൈബ്രറിയൻമാരെ താൽക്കാലികമായി ആറ് മാസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ സ്റ്റൈപന്റ് 6,000 രൂപ. എസ്.എസ്.എൽ.സിയും സി.എൽ.ഐ.എസ്‌സിയുമാണ് യോഗ്യത. തമിഴ് ഒരു വർഷമായി പഠിക്കുകയോ, അല്ലെങ്കിൽ തമിഴ് മാധ്യമത്തിൽ വിദ്യാഭ്യാസം നടത്തുകയോ ചെയ്തിരിക്കണം. പ്രായപരിധി 18നും 36നും മധ്യേ. രണ്ട് ഒഴിവുകളാണുള്ളത്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ, അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ എന്നീ രേഖകൾ സഹിതം സെപ്റ്റംബർ 14ന് രാവിലെ 11.30ന് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

റെസ്‌ക്യൂ ഓഫീസർ നിയമനം

വനിതാ ശിശു വികസന വകുപ്പിന്റെ ഭാഗമായി സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സംസ്ഥാന കാര്യാലയത്തിൽ ഒഴിവുള്ള മൂന്ന് റെസ്‌ക്യൂ ഓഫീസർ (ശരണബാല്യം പദ്ധതി നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർ) തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കാൻ അപേക്ഷ ക്ഷണിക്കുന്നു. എം.എസ്.ഡബ്യൂ/ എം.എ സോഷ്യോളജി ആണ് യോഗ്യത. കുട്ടികളുടെ മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. പ്രായം: ഓഗസ്റ്റ് 1, 2022ന് 40 വയസ് കവിയരുത്. പ്രതിമാസ വേനം: 20,000. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15. അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും www.wcd.kerala.gov.in സന്ദർശിക്കുക.

തമിഴ് ട്രെയിനി ലൈബ്രറിയൻ

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രിന്റിസ് ട്രെയിനി ലൈബ്രറിയൻമാരെ താത്ക്കാലികമായി 6 മാസത്തേയ്ക്ക് നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു.  പ്രതിമാസ സ്റ്റൈപന്റ് 6000 രൂപയായിരിക്കും. അപേക്ഷകർ എസ്.എസ്.എൽ.സി, സി.എൽ.ഐ.എസ്‌സി യോഗ്യതയുള്ളവർക്കും തമിഴ് ഒരു വിഷയമായി പഠിക്കുകയോ, തമിഴ് മാധ്യമത്തിൽ വിദ്യാഭ്യാസം നടത്തുകയോ ചെയ്തിരിക്കണം.   പ്രായപരിധി 18നും 36 വയസിനുമിടയിൽ, നിലവിൽ 2 ഒഴിവുകളാണുള്ളത്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ എന്നീ രേഖകൾ സഹിതം 14 സെപ്റ്റംബർ  ബുധനാഴ്ച രാവിലെ 11.30ന് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ സ്റ്റേറ്റ് ലൈബ്രറിയൻ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

ടീം ലീഡർ ഒഴിവ്

സംസ്ഥാന വനിതാവികസന കോർപ്പറേഷന്റെ കീഴിലുള്ള റീച്ച് ഫിനിഷിംഗ് സ്‌കൂളിലേക്ക് ടീം ലീഡറുടെ ഒഴിവുകളിലേക്ക് താൽക്കാലിക കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. അവസാന തീയതി സെപ്റ്റംബർ 12ന് വൈകുന്നേരം അഞ്ച് മണി. വിശദവിവരങ്ങൾക്ക്: www.kswdc.org.

കോച്ചുമാർക്ക് വാക് ഇൻ- ഇന്റർവ്യൂ

ശ്രീ അയ്യൻകാളി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിലെ 2022-23 അദ്ധ്യയന വർഷത്തെ യോഗ്യരായ (സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ച) കോച്ചുമാരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി വാക് ഇൻ- ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി സെപ്റ്റംബർ അഞ്ചിന് തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ രാവിലെ 11ന് ഹാജരാകേണ്ടതാണ്. ജിംനാസ്റ്റിക്‌സ് (വനിത-1), അത്‌ലറ്റിക്‌സ് (വനിത/ പുരുഷൻ-3), ജൂഡോ (വനിത-1/ പുരുഷൻ-1), ഫുഡ്‌ബോൾ (വനിത-1), റസിലിംങ് (പുരുഷൻ-1) എന്നിങ്ങനെയാണ് ഒഴിവുകൾ.

താത്കാലിക ഒഴിവ്-വെറ്ററിനറി സർജൻ ഗൈനക്കോളജി

സർക്കാർ സ്ഥാപനത്തിൽ വെറ്ററിനറി സർജൻ ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സ് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. പ്രായം 01/01/2021 ന് 41 വയസ് കവിയരുത്. വെറ്ററിനറി സയൻസിൽ (ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സ്) ബിരുദാനന്തര ബിരുദം ആണ് യോഗ്യത. ശമ്പളം 39,500. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി 29 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2330756.

ജൂനിയർ പ്രോജക്ട് ഫെല്ലോ ഒഴിവ്

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിൽ പോപ്പുലേഷൻ എഡ്യൂക്കേഷൻ പ്രോജക്ടിലേയ്ക്ക് ജൂനിയർ പ്രോജക്ട് ഫെല്ലോയുടെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. വിശദവിവരങ്ങൾക്ക്: www.scertkerala.gov.in.

ഇലക്ട്രിക്കൽ ആൻഡ് ഇല്കട്രോണിക്‌സ് എൻജിനിയറിങ് ഗസ്റ്റ് ഇൻസ്ട്രക്ടർ

തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് എൻജിനിയറിങ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഗ്രേഡ് 1 തസ്തികയിൽ ഒരു ഒഴിവുണ്ട്. താത്പര്യമുള്ളവർ ഓഗസ്റ്റ് 28ന് മുമ്പ് www.gecbh.ac.in വഴി അപേക്ഷിക്കണം.
ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് / ടെക്‌നോളജി വിഷയത്തിൽ ബിരുദമാണ് യോഗ്യത. അന്തിമ യോഗ്യത പരീക്ഷയിലോ മൊത്തത്തിലോ 60 ശതമാനത്തിൽ കുറയാതെ മാർക്ക് ഉണ്ടായിരിക്കണം.

സ്റ്റെനോഗ്രഫർ ഒഴിവ്

സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ സ്റ്റെനോഗ്രഫർ ഗ്രേഡ് സി (ഗ്രൂപ്പ് ബി – നോൺ ഗസറ്റഡ്), ഡി (ഗ്രൂപ്പ് സി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്വൂട്ടർ അധിഷ്ഠിത പരീക്ഷ നവംബറിൽ നടത്തും. പരീക്ഷ തീയതി എസ്എസ്സിയുടെ ഔദ്യഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. https://ssc.nic.in ൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. അവസാന തീയതി സെപ്റ്റംബർ അഞ്ചുവരെ. കൂടുതൽ വിവരങ്ങൾക്ക്: www.ssckkr.kar.nic.inhttps://ssc.nic.in.